Trending Now

കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി മാര്‍പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.മാലി, സ്‌പെയിന്‍, സ്വീഡന്‍, ലാവോസ്, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളിലേക്കു നിയമിതരായ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണം ജൂണ്‍ 28നു നടത്തും.

ആര്‍ച്ച്ബിഷപ്പുമാരായ ജീന്‍ സെബ്രോ (മാലി) ജുവാന്‍ ജോസ് ഒമല്ലോ (സ്‌പെയിന്‍) ആന്‍ഡ്രൂസ് അര്‍ബോറലിയസ് (സ്വീഡന്‍) ലൂയി മേരി ലിങ് (ലാവോസ്) ഗ്രിഗോറിയോ റോസ ഷെവസ് (എന്‍സാല്‍വഡോര്‍) എന്നിവരാണു സഭയുടെ ഉന്നത സമിതിയായ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളായി നിയമിക്കപ്പെട്ടത്.

മാര്‍പാപ്പയുടെ ഉപദേഷ്ടാക്കളായ കര്‍ദിനാള്‍മാരില്‍ എണ്‍പതു വയസ്സുവരെയുള്ളവര്‍ക്കാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്നത്. പുതിയ കര്‍ദിനാള്‍മാരെല്ലാം എണ്‍പതില്‍ താഴെയുള്ളവരാണ്. ഞായറാഴ്ച പ്രസംഗത്തില്‍ അപ്രതീക്ഷിതമായാണു മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു