ഇ-ലോക് അദാലത്ത് ജൂലൈ 10ന്
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജൂലൈ 10ന് ഇ-ലോക് അദാലത്ത് സംഘടിപ്പിക്കും. വീഡിയോ കോണ്‍ഫറന്‍സില്‍ കൂടി ഹര്‍ജികക്ഷിക്കും എതിര്‍കക്ഷിക്കും ഒന്നിച്ചും വ്യക്തിപരമായും അദാലത്ത് മെമ്പര്‍മാരുമായും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുന്ന കേസുകള്‍ പരിഗണിക്കും. ഫോണ്‍ : 0468 2220141. ഇമെയില്‍: [email protected]