Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

konnivartha.com : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഞ്ഞക്കടമ്പ് ജംഗ്ഷന്‍ മുതല്‍ വാഴത്തോപ്പില്‍ ഭാഗം വരെ), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 32 (മന്നത്ത് കിളത്തയ്യത്ത് ഭാഗം), വാര്‍ഡ് 33 (പുതുമന, വാലിയില്‍ വടക്കേചെറുകോണം എന്നീ പ്രദേശങ്ങള്‍), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (ചുവട്ടുപാറ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (കൂലിപ്പാറ അറഞ്ഞിക്കല്‍ പ്രദേശം) ദീര്‍ഘിപ്പിക്കുന്നു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06,07 (പൂര്‍ണമായും), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പിടന്നപ്ലാവ് കുരുന്നംവേലി ഭാഗം), വാര്‍ഡ് 09 (രാജീവ് ഗാന്ധി കോളനി ഭാഗം)എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 16 മുതല്‍ ജൂണ്‍ 23 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂണ്‍ 23ന് അവസാനിക്കും.