Trending Now

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . ആന്റോ ആന്റണി എം.പി. വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചു .

വിദ്യാർത്ഥികൾക്ക് പൊതുസമൂഹത്തിന്റെ പിൻതുണ നൽകേണ്ട സമയമാണ് ഇപ്പോഴെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

എസ്.എച്ച് .എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ഫോറം ചെയർമാൻ ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഫോറം കൺവീനർ സലിംപി.ചാക്കോ ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏൽസി ഈശോ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി , സ്റ്റാഫ് സെക്രട്ടറി ഫാ. ജോർജ്ജ് വർഗ്ഗീസ്, പി.റ്റി.എ പ്രസിഡന്റ് ജോഷി കെ. മാത്യു, ഫോറം രക്ഷാധികാരി മാത്യു തോമസ് ,
ഗ്രാമപഞ്ചായത്ത് അംഗം സുനിൽകുമാർ എസ്,തോമസ് ജോർജ്ജ് കൊച്ചുവിളയിൽ, സജി വർഗ്ഗീസ് ,ഷാജി ജോർജ്ജ്, തോമസ് ഏബ്രഹാം , ജോർജ്ജ് യോഹന്നാൻ ,
മഞ്ജു സന്തോഷ് , ലിബു മാത്യു തുടങ്ങിയവർ സംസാരിച്ചു .

 

——————————————————

ഡി വൈ എഫ് ഐ ഐരവൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരുവാപ്പുലം 14 വാർഡിലെ അൻപതോളം സ്കൂൾ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : കുഞ്ഞുങ്ങൾക്ക് പഠന സാഹചര്യം നിഷേധിക്കപ്പെടരുതെന്ന ആശയം മുൻനിർത്തി ആണ് ഡി വൈ എഫ് ഐ ഐരവൺ
യൂണിറ്റ് ഇങ്ങനെ ഒരു പരിപാടി സഘടിപ്പിച്ചത്അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉത്ഘാടനം ചെയ്തു ,വാര്‍ഡ് മെംബര്‍ ശ്രീകുമാർ, മുൻ മെമ്പർ
പുഷ്പലത,സി പി ഐ എം ലോക്കല്‍ കമ്മറ്റി മെംബര്‍ മുരളി എന്നിവർ കുട്ടികൾക്ക് വേണ്ടുന്ന പഠനകിറ്റ് വിതരണം ചെയ്തു .

————————————————

യൂത്ത് കോൺഗ്രസ്‌ അട്ടച്ചാക്കൽ – ഈസ്റ്റ്‌ – ചെങ്ങറ യൂണിറ്റുകൾ 101 വിദ്യാർത്ഥികൾക്കായി നടത്തുന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്‌ഘാടനം നടന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : യൂത്ത് കോൺഗ്രസ്‌ അട്ടച്ചാക്കൽ – ഈസ്റ്റ്‌ – ചെങ്ങറ യൂണിറ്റുകൾ 101 വിദ്യാർത്ഥികൾക്കായി നടത്തുന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്‌ഘാടനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിൽ നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്‌ കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോയൽ മുക്കരണത്ത്, മണ്ഡലം പ്രസിഡന്റ് ഫൈസൽ കോന്നി, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രഞ്ജു എം, രണ്ടാം വാർഡ് മെമ്പർ തോമസ് കാലായിൽ എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ കാരാവള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലിജോ ചെങ്ങറ സ്വാഗതവും നിബു ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി . പ്രവാസിയായ നോബി മാത്യു പേരങ്ങാട്ടിന്റെ സഹകരണത്തോടെയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

error: Content is protected !!