Trending Now

കോന്നിയിൽ പൈപ്പ് വെള്ളത്തിന് ഒപ്പം വരുന്നത് ടാറും ചെളിയും

 

 

മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നഗരത്തിൽ പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകൾ ഇളക്കി മാറ്റിയതിന് ശേഷം ജല വിതരണ ടാപ്പുകൾ തുറന്നാൽ വെള്ളത്തിനോപ്പം പുറത്ത് വരുന്നത് ടാറും കല്ലുകളും മാത്രം.ടാർ ഉരുകിയ നിലയിലാണ് പുറത്തേക്ക് ഒഴുകുന്നത്.ഇത് മൂലം ജല വിതരണം മുടങ്ങുന്നതിനും കാരണമാകുന്നുണ്ട്. ടാർ ഉരുകി വരുന്ന വെള്ളം ഉപയോഗിക്കുന്നത് മൂലം ജനങ്ങൾക്ക് ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നിനും ഇടയാകുമെന്നും നാട്ടുകാർ പറയുന്നു.കോന്നി നഗരത്തിലെ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.അധികൃതർ നടപടി
സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

© 2025 Konni Vartha - Theme by
error: Content is protected !!