ബേർഡ്സ് ക്ലബ് ഇന്‍റര്‍ നാഷണൽ ആഭിമുഖ്യത്തില്‍ മഴത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ബേർഡ്സ് ക്ലബ് ഇന്‍റര്‍ നാഷണൽ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിൽ ജൂൺ അഞ്ചിനു പരിസ്ഥിതി ദിനത്തിൽ മഴത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിക്കും. വനം വകുപ്പിന്റെയും സോഷ്യൽ ഫോറസ്റ്റ്രി ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെയാണു വിഖ്യാത സിനിമാ സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള ഈ സംഘടന പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്നത്.
മെഴുവേലി പഞ്ചായത്തിൽ ഉള്ളന്നൂരിൽ പരിസ്ഥിതി പ്രവർത്തകനായ ശ്രീജേഷ് പിള്ള ഇടയിരേത്തിന്റെ ഭൂമിത്രവനിലാണു മഴത്തുരുത്ത് ചെറുവനങ്ങൾ വളർത്തുന്ന ആദ്യ ഘട്ടമായി 1001 വൃക്ഷത്തൈകൾ നടാൻ നിലമൊരുക്കിയിരിക്കുന്നത് ജൂൺ അഞ്ചിനു രാവിലെ പത്തുമണിക്ക് മഴത്തുരുത്ത് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇക്കോ ഫിലോസഫറും വിഖ്യാത അതിവേഗ ചിത്രകാരനുമായ അഡ്വ: ജിതേഷ്ജി വൃക്ഷത്തൈകൾ നട്ട് നിർവ്വഹിക്കും.
ബി. സി. ഐ. സംസ്ഥാന കോർഡിനേറ്റർ ഡോ. ആർ. അഭിലാഷ് അദ്ധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ മുഖ്യാതിഥികളായി പിങ്കി ശ്രീധർ, (പ്രസിഡന്റ്, മെഴുവേലി ഗ്രാമപഞ്ചായത്ത് ),
ബി ഹരികുമാർ, (ജനപ്രതിനിധി, വാർഡ് 13, ഗ്രാമപഞ്ചായത്ത്, മെഴുവേലി),
സേതു ഇന്ദീവരം, (സെക്രട്ടറി, ഗ്രാമപഞ്ചായത്ത്, മെഴുവേലി)രാജേഷ്, (എസ്. എച്ച്. ഒ, ജനമൈത്രി പോലീസ് സ്റ്റേഷൻ, ഇലവുംതിട്ട), ഡോക്ടർ അനീഷ്, (ജനറൽ മെഡിസിൻ, കുടുംബാരോഗ്യകേന്ദ്രം, മെഴുവേലി) ഡോ: മെൽബ സാറ, (വെറ്റിനറി സർജൻ, മെഴുവേലി ),
സജീവ് പഞ്ചകൈലാഷി ( യോഗാചാര്യൻ, പ്രകൃതി ജീവനാചാര്യൻ) എന്നിവർ സംസാരിക്കും