നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾ swd.kerala.gov.in ലും www.cmdkerala.net ലും ലഭിക്കും. അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 വൈകിട്ട് 5 മണി.