നല്ലോരു റോഡ് ..പക്ഷേ നടുക്കൊരു തുള : അട്ടച്ചാക്കൽ കൈതകുന്ന് റോഡ് ഇങ്ങനെയായത് എങ്ങനെ..?
കോന്നി വാര്‍ത്ത ഡോട്ട് കോം : ബിഎം ആന്‍റ് സി രീതിയിൽ ടാർ ചെയ്ത റോഡിന്‍റെ നടുക്ക് പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു എന്ന് മാത്രം അല്ല ചെറിയ രീതിയില്‍ തുടങ്ങിയ തുള അധികാരികളുടെ അനാസ്ഥമൂലം ഇപ്പോള്‍ വലുതായി . പൊട്ടിയ പൈപ്പ് നന്നാക്കിയില്ല എന്ന് മാത്രം അല്ല റോഡിലെ കുഴി അടയ്ക്കുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞില്ല .
അപകടഭീഷണിയായി റോഡിന്‍റെ നടുക്ക് കുഴി ഉള്ളത് അട്ടച്ചാക്കൽ -ചെങ്ങറ റോഡ് കൈതകുന്ന് സ്കൂളിന്‍റെ ഭാഗത്താണ് . വാഹന യാത്രികര്‍ ഏത് സമയത്തുംഈ കുഴിയില്‍ വീണ് അപകടത്തിൽപ്പെടാം . ഉചിതമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രദേശവാസികള്‍ പ്രത്യാശിക്കുന്നു