കോന്നി വാര്‍ത്ത ഡോട്ട് കോം : വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവുളള ഒ.ആര്.സി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഡ് അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദവും, ഒ.ആര്.സിക്ക് സമാനമായ പദ്ധതികളിലുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 2021 മേയ് ഒന്നിന് 40 വയസ് കവിയരുത്.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയത്, ഫോട്ടോ, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ പി.ഡി.എഫ് രൂപത്തിലാക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്, ആറന്മുള വിലാസത്തിലും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ജൂണ്‍ 10ന് മുമ്പായി അയക്കണം. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 8281954196