Trending Now

പുതിയ അധ്യയനവര്‍ഷം:പത്തനംതിട്ടയില്‍ വിതരണം ചെയ്യുന്നത് ആറുലക്ഷത്തിലധികം പുസ്തകങ്ങള്‍

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പുതിയ അധ്യയനവര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിനായെത്തിയത് 6,60,289 പുസ്തകങ്ങള്‍. ഇതില്‍ ഒന്നുമുതല്‍ ആറുവരെ ക്ലാസുകളിലെ 2,98,014 പുസ്തകങ്ങളുടെ വിതരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു.

2021-22 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം അവശ്യസേവനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മേയ് 24 മുതല്‍ ജില്ലാ ഹബില്‍ പുസ്തകങ്ങളുടെ സോര്‍ട്ടിംഗ് ജോലികള്‍ ആരംഭിക്കുകയും വിതരണം പുനരാരംഭിക്കുകയും ചെയ്തതായി വിദ്യാഭാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസ് അറിയിച്ചു.

error: Content is protected !!