Trending Now

കോന്നിയില്‍ ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര് 2312, കോട്ടയം 1855, കണ്ണൂര് 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,81,49,395 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 125 പേര്ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില് 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 150 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4149, എറണാകുളം 3377, തിരുവനന്തപുരം 3116, കൊല്ലം 3309, പാലക്കാട് 1689, കോഴിക്കോട് 2416, ആലപ്പുഴ 2331, തൃശൂര് 2294, കോട്ടയം 1726, കണ്ണൂര് 1271, പത്തനംതിട്ട 1114, ഇടുക്കി 804, കാസര്ഗോഡ് 714, വയനാട് 611 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
109 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 23, തിരുവനന്തപുരം, എറണാകുളം 15 വീതം, കാസര്ഗോഡ് 13, കൊല്ലം 12, പാലക്കാട് 11, തൃശൂര് 10, വയനാട് 5, കോട്ടയം 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 7919, കൊല്ലം 1818, പത്തനംതിട്ട 270, ആലപ്പുഴ 1020, കോട്ടയം 3753, ഇടുക്കി 342, എറണാകുളം 6336, തൃശൂര് 4898, പാലക്കാട് 1433, മലപ്പുറം 4460, കോഴിക്കോട് 4169, വയനാട് 1309, കണ്ണൂര് 5349, കാസര്ഗോഡ് 2850 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,47,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,46,105 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ 10,10,995 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 9,73,021 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 37,974 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5225 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില് ആകെ 856 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 18.05.2021
………………………………………………………………………

konni vartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1149 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1130 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 16
2. പന്തളം 15
3. പത്തനംതിട്ട 94
4. തിരുവല്ല 91
5. ആനിക്കാട് 17
6. ആറന്മുള 28
7. അരുവാപുലം 11
8. അയിരൂര്‍ 19
9. ചെന്നീര്‍ക്കര 9
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 20
12. ഏറത്ത് 22
13. ഇലന്തൂര്‍ 14
14. ഏനാദിമംഗലം 29

15. ഇരവിപേരൂര്‍ 38
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 15
18. കടമ്പനാട് 13
19. കടപ്ര 26

20. കലഞ്ഞൂര്‍ 19
21. കല്ലൂപ്പാറ 10
22. കവിയൂര്‍ 16
23. കൊടുമണ്‍ 27
24. കോയിപ്രം 36

25. കോന്നി 42
26. കൊറ്റനാട് 13
27. കോട്ടാങ്ങല്‍ 33
28. കോഴഞ്ചേരി 4
29. കുളനട 6
30. കുന്നന്താനം 19
31. കുറ്റൂര്‍ 6
32. മലയാലപ്പുഴ 14
33. മല്ലപ്പളളി 13
34. മല്ലപ്പുഴശ്ശേരി 8
35. മെഴുവേലി 2
36. മൈലപ്ര 6
37. നാറാണമ്മൂഴി 12
38. നാരങ്ങാനം 26
39. നെടുമ്പ്രം 2
40. നിരണം 24
41. ഓമല്ലൂര്‍ 31
42. പള്ളിക്കല്‍ 35
43. പന്തളം-തെക്കേക്കര 14
44. പെരിങ്ങര 20

45. പ്രമാടം 29
46. പുറമറ്റം 8
47. റാന്നി 17
48. റാന്നി-പഴവങ്ങാടി 21
49. റാന്നി- അങ്ങാടി 9
50. റാന്നി-പെരുനാട് 27
51. സീതത്തോട് 15
52. തണ്ണിത്തോട്
53. തോട്ടപ്പുഴശ്ശേരി 11
54. തുമ്പമണ്‍ 3
55. വടശ്ശേരിക്കര 20
56. വളളിക്കോട് 21
57. വെച്ചൂച്ചിറ 21

ജില്ലയില്‍ ഇതുവരെ ആകെ 94482 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 87199 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പന്തളം തെക്കേക്കര സ്വദേശി (90) 17.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) പന്തളം സ്വദേശി (72) 17.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) എഴുമറ്റൂര്‍ സ്വദേശി (70) 17.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) എഴുമറ്റൂര്‍ സ്വദേശി (65) 17.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) വെച്ചൂച്ചിറ സ്വദേശി (60) 16.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) ഇലന്തൂര്‍ സ്വദേശി (105) 15.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) പന്തളം സ്വദേശി (80) 02.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) കൊറ്റനാട് സ്വദേശി(70) 15.05.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1043 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 78323 ആണ്. പത്തനംതിട്ട ജില്ലക്കാരായ 15755 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 15317 പേര്‍ ജില്ലയിലും, 438 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 24478 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1035 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3717പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 11 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 49 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 29230 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 263067, 1325, 264392.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 231297, 1085, 232382.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 47743, 68, 47811.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7991, 8, 7999.
6 സി.ബി.നാറ്റ് പരിശോധന 789, 1, 790.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 551372, 2487, 553859.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 382386, 3376, 385762.
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 933758, 5863, 939621.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5863 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2196 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.06 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 173 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 172 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 913 കോളുകള്‍ നടത്തുകയും, മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.