Trending Now

കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു

കോന്നി ചിറ്റൂര്‍ മുക്കില്‍ വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു

 

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്കിൽ വൃദ്ധ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു.ചിറ്റൂർമുക്ക് തടത്തിൽ പുത്തൻവീട്ടിൽ മറിയാമ്മ ശാമുവേൽ( 86)ആണ് മരിച്ചത്.പ്രായാധിക്യത്തെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു ഇവർ. ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം ശ്രദ്ധയിൽ പെടുന്നത്.വീട്ടിലുണ്ടായിരുന്നവർ ഇവരുടെ ഉടമസ്ഥതയിലുള്ള മാമൂട്ടിലെ വ്യാപാര സ്ഥാപനത്തിലേക്ക് പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് പരിശോധനകൾക്കും പോസ്റ്റുമോർട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടിട്ടില്ലെന്നും കോന്നി പൊലീസ് പറഞ്ഞു.www.konnivartha.com

error: Content is protected !!