Trending Now

ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Major Clashes Erupt in Israel’s Lod, Netanyahu Declares State of Emergency

ഇസ്രായേല്‍ പാലസ്തീന്‍ സംഘർഷം: ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്രായേലും പാലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ലോഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇസ്രായേലിലെ അറബ്-ജൂത നഗരമായ ലോഡിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ഷെല്ലാക്രമണത്തിൽ തകർന്നു. സുരക്ഷാ ഉദ്യോദസ്ഥരും നിയമ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോഡിലെ ആക്രമണം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലോഡ് സിറ്റി മേയർ യെയർ റിവിവോ പറഞ്ഞു. അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ നടത്തിയ ഒഴിപ്പിക്കലിന് പിന്നാലെയാണ് സൈനികർ റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രണം തുടങ്ങിയത്

error: Content is protected !!