കോന്നി വാര്‍ത്ത ഡോട്ട് കോം : ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിനെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട വകുപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി.
തദ്ദേശസ്ഥാപന മേധാവികൾക്ക് അവരുടെ പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെ മാതൃവകുപ്പ് മേധാവികളെ അറിയിച്ചശേഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.
സെബി നിയന്ത്രിതമായ സ്റ്റോക്ക് മാർക്കറ്റ് സ്ഥാപനങ്ങൾക്ക് സമയബന്ധിതമായി പൂർത്തിയാക്കേണ്ട സാമ്പത്തിക പ്രവർത്തനങ്ങൾക്കായും എസ്.എൽ.ബി.സി അംഗങ്ങളായ ബാങ്കുകളുടെ ക്ലിയറിംഗ് ഹൗസുകൾക്കും പരമാവധി കുറവ് ജീവനക്കാരുമായി എല്ലാ പ്രവൃത്തിദിവസങ്ങളിൽ പ്രവർത്തിക്കാമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.