Trending Now

കോന്നി എം എല്‍ എയുടെ കൈത്താങ്ങ് പദ്ധതി നാളെ (മെയ് : 11) മുതല്‍ ആരംഭിക്കും

കോന്നി എം എല്‍ എയുടെ കൈത്താങ്ങ് പദ്ധതി നാളെ (മെയ് : 11) മുതല്‍ ആരംഭിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എം എല്‍ എ അഡ്വ. കെ.യു.ജനീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയ്ക്ക് നാളെ മുതല്‍ തുടക്കം കുറിക്കുമെന്ന് എം എല്‍ എ യുടെ ഓഫീസ് അറിയിച്ചു . കോന്നി ഓഫീസ് കേന്ദ്രീകരിച്ചാണ് കൈത്താങ്ങ് പദ്ധതി കോവിഡ് സംബന്ധമായും, ലോക് ഡൗണിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി എംഎല്‍എ നടപ്പിലാക്കുന്നതാണ് കൈത്താങ്ങ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി എംഎല്‍എ ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനം ആരംഭിക്കും. ഹെല്‍പ്പ് ഡെസ്‌ക് നമ്പരിലേക്ക് സഹായം ആവശ്യപ്പെട്ട് വിളിക്കാം. മരുന്ന്, ചികിത്സ, ആഹാരം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങി എല്ലാ വിഷയങ്ങളിലും ഉടന്‍ പരിഹാരം കണ്ടെത്താന്‍ എംഎല്‍എ ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് സഹായം നല്കും.
ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍: 8921308727, 9847788377, 9447118403, 8848783504, 9447354955.

error: Content is protected !!