Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

 

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പൂര്‍ണമായും), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് എട്ട് (പേട്ട ഭാഗം) വാര്‍ഡ് ഏഴ് (പൂര്‍ണമായും), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പാറക്കാവ് ഭാഗം മുതല്‍ ലക്ഷം വീട് കോളനി കോട്ടൂരേത്ത് ഭാഗം വരെ), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പള്ളിക്കമുരുപ്പ് പുത്തന്‍വിള പടി മുതല്‍ പേങ്ങാട്ട് പാലത്തിങ്കല്‍ പടി വരെ), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പെന്തക്കോസ്ത് ചാപ്പല്‍ പടി മുതല്‍ തുണിയോട് പേരപടി, മഞ്ഞിപ്പുഴ ക്ലബില്‍ ഭാഗം വരെ), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ മേയ് ഒന്‍പതു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പാറ്റൂര്‍, കുളത്തുകരോട്ട് ഭാഗം) പ്രദേശങ്ങളെ മേയ് ഒന്‍പതു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.