കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ നെല്ലി മുരുപ്പില്‍ താമസ്സിക്കുന്നവര്‍ക്ക് 4 ദിവസമായി വെള്ളവും ഇല്ല വെളിച്ചവും ഇല്ല. കലഞ്ഞൂര്‍ മേഖലയില്‍ വീശിയടിച്ച കാറ്റില്‍ കലഞ്ഞൂര്‍ മേഖലയില്‍ വ്യാപകമായി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞിരുന്നു .യുദ്ധകാല അടിസ്ഥാനത്തില്‍ കെ എസ്സ് ഇ ബി ജീവനക്കാര്‍ പോസ്റ്റുകള്‍ മാറ്റി വൈദ്യുതി ലഭ്യമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹം തന്നെ . എന്നാല്‍ നെല്ലി മുരുപ്പില്‍ ഉള്ളവരും മനുഷ്യരാണ് . നെല്ലി മുരുപ്പില്‍ വെളിച്ചം ഇല്ല . കൂടെ കുടിവെള്ളവും ഇല്ല . പൊതു കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്നവര്‍ ആണ് ബുദ്ധിമുട്ടിലായത് .
കുറച്ചു കെ എസ് ഇ ബി ജീവനകാര്‍ നെല്ലി മുരുപ്പില്‍ എത്തി വൈദ്യുതി എങ്കിലും പുന സ്ഥാപിക്കണം എന്നു അവിടുത്തെ നിവാസികള്‍ ആവശ്യം ഉന്നയിച്ചു . ജന പ്രതിനിധി ഇക്കാര്യത്തില്‍ ഗൌരവകരമായ നടപടികള്‍ സ്വീകരിക്കണം . കുടിവെള്ളം ആവശ്യം ഉള്ളവര്‍ക്ക് ഉടന്‍ എത്തിച്ച് നല്‍കണം . സന്നദ്ധ പ്രവര്‍ത്തകര്‍ അതിനായി ജനകീയമായി ഇടപെടണം . 91 99477 64968ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക