കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഈ മാസം 15 വരെ പത്തനംതിട്ട ജില്ലയിലെ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളില്‍ യാതൊരുവിധ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ വാഹന പരിശോധനകളും ഉണ്ടായിരിക്കുന്നതല്ലെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റുകളും മാറ്റി വച്ചു. ഈ കാലയളവില്‍ കാലാവധി തീരുന്ന, ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ നല്‍കിയിട്ടുള്ള രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി ഉണ്ടായിരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.(കോന്നി വാര്‍ത്ത ഡോട്ട് കോം)