ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ജന്മദിനം;പത്താമുദയ മഹോത്സവം . കല്ലേലി കാവില്‍ ഇന്ന് ( 23/04/2021 ) മലയ്ക്ക് വലിയ കരിക്ക് പടേനിയും കല്ലേലി വിളക്കും,കല്ലേലി ആദിത്യ പൊങ്കാലയും
കല്ലേലി കാവ് : ആരോഗ്യ വകുപ്പിന്‍റെയും സര്‍ക്കാര്‍ ,പോലീസ് വിഭാഗങ്ങളുടെ പൂര്‍ണ്ണമായ കോവിഡ് മാനദണ്ഡപ്രകാരം കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ജന്മദിനം പത്താമുദയ തിരുനാളായി ഭക്തജനങ്ങള്‍ കല്ലേലി കാവില്‍ ഇന്ന് ആഘോഷിക്കും.
കാവ് ചടങ്ങുകളോടെ പത്താമുദയ മഹോത്സവത്തിന് രാവിലെ 4 മണി മുതല്‍ തുടക്കമാകും.തുടര്‍ന്നു പ്രഭാതപൂജ, താംബൂല സമര്‍പ്പണം, നാണയപ്പറ, പുഷ്പാഭിഷേകം, പത്താമുദയ വലിയപടേനി, ആദിത്യ പൊങ്കാല എന്നിവയുണ്ടാകും.ആനയൂട്ട്, മീനൂട്ട്, വാനരയൂട്ട്, പ്രകൃതി സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമൂഹസദ്യ എന്നിവയും നടക്കും.
വൈകീട്ട് ദീപാരാധനയ്ക്കുശേഷം തൃപ്പടി പൂജയും അച്ചന്‍കോവില്‍ നദിയില്‍ ഭക്തര്‍ കല്ലേലി വിളക്കു തെളിക്കും. കുംഭപാട്ട്, തലയാട്ടം കളി, ഭാരത കളി, പടയണി കളി, പാട്ടും കളിയും എന്നിവയും നടക്കും. ഇടുക്കി ഡാം പണിതിരിക്കുന്ന കുറവന്‍-കുറത്തി മലകളുടെ സംരക്ഷണത്തിനുവേണ്ടി ദിനവും പൂജയുള്ള ഏക കാവുകൂടിയാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്.
ഇന്നത്തെ കാവ് ആചാര അനുഷ്ഠാനം (23/04/2021 )
ശ്രീ
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പത്താമുദയ മഹോല്‍സവം : രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ , കാവ് ഉണര്‍ത്തല്‍ , കാവ് ആചാരങ്ങള്‍ താംബൂല സമര്‍പ്പണം. നാണയപ്പറ, മഞ്ഞള്‍പറ , രാവിലെ 7 മുതല്‍ പത്താമുദയ വലിയ പടേനി , 8.30 വാനര ഊട്ട് , മീനൂട്ട് ,പ്രഭാത പൂജ , അമ്മൂമ്മ പൂജ , കല്ലേലി അപ്പൂപ്പന്‍ പൂജ , പുഷ്പാഭിഷേകം , 9 മണിക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല , 10 മണിയ്ക്ക് ആനയൂട്ട് , സമൂഹ സദ്യ , സാംസ്കാരിക സദസ്സ് , 11.30 നു ഊട്ട് പൂജ ,മലക്കൊടി എഴുന്നള്ളത്ത്, വൈകിട്ട് 6 മണിയ്ക്ക് തൃപ്പടി പൂജ , 7 മണിയ്ക്ക് പുണ്യ നദി അച്ചന്‍ കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ , ദീപാരാധന ദീപ നമസ്കാരം പത്താമുദയ ഊട്ട് , രാത്രി 8 മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ട് , 10 മുതല്‍ പാട്ടും കളിയും ,ഭാരതക്കളി ,പടയണി കളി , തലയാട്ടം കളി