Trending Now

കോന്നി പഞ്ചായത്ത് കിഴക്കുപുറം , വട്ടക്കാവ് മേഖല കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്ത് കിഴക്കുപുറം , വട്ടക്കാവ് മേഖല കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, വാര്‍ഡ് 5 (പുളിക്കാമല ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തോട്ടപ്പുഴ), വാര്‍ഡ് 9 (ഓതറ സൗത്ത്) മുട്ടിനുപുറം ഭാഗം, വാര്‍ഡ് 12 (നന്നൂര്‍ ഈസ്റ്റ്), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 തേവര, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ചാലുവാതുക്കല്‍ ഭാഗം, കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തോട്ടുങ്കല്‍ പടി മുതല്‍ പുന്നമണ്‍ ഭാഗം വരെ), കൂറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (മതിയന്‍ ചിറ ഭാഗം), വാര്‍ഡ് 6 (ആല്‍ത്തറ ജംഗ്ഷന്‍ നെല്ലാട് റോഡ് മുതല്‍ പുന്നവേലി ഭാഗം), വാര്‍ഡ് 14 (നാരിയന്‍കാവ് മുതല്‍ തുണ്ടത്തില്‍ പടി റോഡ് കനാല്‍ സൈഡ് വരെ), മല്ലപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ മഞ്ഞത്താനം തട്ടിക്കല്‍ ഭാഗം വരെ),

നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 വലിയകുളം മുതല്‍ കക്കാമല ആശാരിപടി ഭാഗം, ആശാരിപടി ഭാഗം മുതല്‍ അലിമുക്ക് ചൂരക്കുഴി വലിയകുളം ജീപ്പ് സ്റ്റാന്‍ഡ്, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, വാര്‍ഡ് 21, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (എസ്.എ.ടി ടവര്‍ മുതല്‍ കരിംകുടുക്ക മലയകം ഭാഗം വരെ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കോട്ടമണ്‍ പാറ ഭാഗം), തിരുവല്ല മുന്‍സിപ്പാലിറ്റി വാര്‍ഡ് 18 (കുരുടന്‍ മല ഭാഗം), വാര്‍ഡ് 11 (മീന്തലക്കര അമ്പലം മുതല്‍ കൊമ്പടി പതാല്‍ ഭാഗം വരെ), വാര്‍ഡ് 38 (കരിക്കോട് അമ്പലം മുക്കുങ്കല്‍ പടി റോഡ്), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, വാര്‍ഡ് 15 , ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 15 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 33 (എം.ജി.എം പുത്തന്‍ചിറ ഭാഗം), വാര്‍ഡ് 26 (പൂര്‍ണമായും) കിഴക്കും മുറി, വാര്‍ഡ് 18 (കുരുടന്‍ മല ഭാഗം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തേവര മുഴുവനായും), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ മഞ്ഞത്താനം തട്ടിക്കല്‍ ഭാഗം വരെ), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (മതിയന്‍ചിറ ഭാഗം) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 16 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവായി. നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏപ്രില്‍ 15 മുതല്‍ ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവായത്.

error: Content is protected !!