പത്തനംതിട്ട ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ് എല്‍.സി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ എട്ട് മുതല്‍ 28 വരെ നടക്കുന്ന പരീക്ഷയില്‍ 10369 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 3711 കുട്ടികളും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 6658 കുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
168 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ ബാങ്കുകളിലും ട്രഷറികളിലുമാണു സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷ ദിവസങ്ങളില്‍ രാവിലെ സ്‌കൂളുകളില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കും. ഇതിനാവശ്യമായ കമീകരണങ്ങള്‍ പൂര്‍ത്തിയായി.
ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ പി.കെ.ഹരിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.ബി.ഐ പ്രതിനിധി വി.വിജയകുമാര്‍, ഡി.ഇ.ഒ മാരായ എം.എസ് രേണുകാ ഭായ്, പ്രസീന, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രതിനിധി ലിന്‍സി.എല്‍.സ്ഖറിയ എന്നിവര്‍ പങ്കെടുത്തു.
പരീക്ഷ സംബന്ധിച്ച സുഗമായ നടത്തിപ്പിന് ഡി.ഡി. ഓഫീസ് കേന്ദീകരിച്ച് വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍ 9074625992.