Trending Now

ഡി.ഫാം പരീക്ഷ ഏപ്രിൽ 22 മുതൽ

 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ ഫാർമസി കോളേജുകളിൽ ഏപ്രിൽ 22 മുതൽ നടത്തും. നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 27ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ നൽകണം.

അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 30ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം.
വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.

ഡി.ഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യ നിർണ്ണയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

error: Content is protected !!