നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണ ഗാനവുമായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ പ്രചാരണ ഗാനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രകാശനം ചെയ്തു.

സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് പ്രചാരണ ഗാനം പുറത്തിറക്കിയത്.

ആലാപനവും സംഗീത സംവിധാനവും ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ അനു വി കടമനിട്ട. റിട്ട.അധ്യാപകനായ അടൂര്‍ കോടിയാട്ട് രാമചന്ദ്രനാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

വോട്ട് അവകാശം വിനിയോഗിക്കാന്‍ മറക്കരുത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്യാന്‍ മറക്കരുത് തുടങ്ങിയ സന്ദേശങ്ങളാണ് പ്രചാരണ ഗാനത്തിലുള്ളത്.

പ്രകാശന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, പ്രചാരണ ഗാനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഡി.ടി.പി.സി സെക്രട്ടറി ആര്‍.ശ്രീരാജ്, ആലാപനവും സംഗീത സംവിധാനവും നിര്‍വഹിച്ച അനു വി കടമനിട്ട, ഗാനരചയിതാവ് കോടിയാട്ട് രാമചന്ദ്രന്‍, ഡി.സി വോളണ്ടിയര്‍ കോ- ഓര്‍ഡിനേറ്റര്‍ ഗൗതംകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!