കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുവാന്‍ സര്‍ക്കാര്‍ ജീവനകാരെ കൂട്ടത്തോടെ നിയോഗിച്ചതോടെ കോന്നിയില്‍ നിയമ ലംഘനങ്ങളുടെ എണ്ണം കൂടി . അരുവാപ്പുലം പഞ്ചായത്ത് പരിധിയില്‍ ഉള്ള അക്കരക്കാലാ പടി ഊട്ടുപാറ റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഗതാഗതം പൊതു മാരാമത്ത് വകുപ്പ് നിരോധിച്ചു എങ്കിലും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും മുന്നേ ഊട്ട് പാറ പാറമടയിലേക്ക് ഉള്ള ടിപ്പറുകള്‍ ഓടി തുടങ്ങി .
നിരോധനം നീക്കിയിട്ടില്ല എന്നു പൊതു മാരാമത്ത് വകുപ്പ് പറയുന്നു എങ്കിലും രാഷ്ട്രീയക്കാരുടെയും ചില സര്‍ക്കാര്‍ ജീവനകാരുടെയും ഒത്താശയോടെ ആണ് ഊട്ടുപാറ പാറമടയിലേക്ക് ടിപ്പറുകള്‍ പായുന്നത് . ഇന്നലെയും ഇന്നുമായി നൂറുകണക്കിനു ടിപ്പര്‍ ഇതുവഴി ഓടി ടാറിങ് പോലും കഴിഞ്ഞില്ല എങ്കിലും ടിപ്പറുകള്‍ ഓടുന്നതിനാല്‍ ഈ റോഡ് തകരുവാന്‍ കാരണമാകും
രണ്ടാമത്തെ ലംഘനം : കോന്നി തണ്ണിത്തോട് റോഡിൽ അതുമ്പുംകുളത്ത് പച്ച മണ്ണ് കടത്തല്‍ സംഘം വ്യാപകമായി .മേല്‍ മണ്ണായ പച്ച മണ്ണ് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുവാന്‍ നിരോധനം ഉണ്ട് . കൊണ്ട് പോകണം എങ്കില്‍ വില്ലേജ് പാസ് വേണം . ഒരു നിയന്ത്രണവും ഇല്ലാതെ ഈ റോഡില്‍ പച്ച മണ്ണ് കയറ്റിയ ടിപ്പർ ലോറികള്‍ പായുന്നു . മേല്‍ മൂടി കൂടി ഇടാതെ പായുന്ന ടിപ്പറില്‍ നിന്നും പച്ച മണ്ണ് പൊടി തെറിച്ചു വീഴുന്നു . ഈ ടിപ്പറുകളുടെ പിന്നാലേ പോകുന്ന ഇരു ചക്ര വാഹന യാത്രികര്‍ ആണ് അപകടത്തില്‍പ്പെടുന്നത് .കണ്ണിലേക്ക് പച്ച മണ്ണ് പൊടി പറന്നു കയറി ബൈക്ക് യാത്രികര്‍ക്ക് അപകടം ഉണ്ടാകുന്നു . പോലീസോ ബന്ധപ്പെട്ട അധികാരികളോ ഈ നിയമ ലംഘനം കണ്ടില്ലാ എന്നു വെക്കുന്നു . പച്ച മണ്ണുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ ബൈക്ക് യാത്രികര്‍ക്ക് ഭീക്ഷണിയാണ് .
മൂന്നാം ലംഘനം : തിരക്കുള്ള റോഡിലൂടെ വലിയ തടികളുമായി ലോറികള്‍ പായുന്നു . ഇത്തരം ലോറികള്‍ രാത്രി കാലങ്ങളിലെ ഓടാവൂ എന്നാണ് നിയമം എങ്കിലും കോന്നി വഴി വലിയ തടിയുമായി ലോറികള്‍ പോകുന്നു .തടികള്‍ മാത്രം അല്ല വലിയ കച്ചി ലോറികളും തിരക്കേറിയ കോന്നി പത്തനാപുരം റോഡിലൂടെ പകല്‍ പോകുന്നു . ഗതാഗത കാര്യത്തില്‍ ആര്‍ക്കും ഒരു നിയന്ത്രണവും ഇല്ലാതായി .