Trending Now

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

 

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അപകടത്തില്‍ മകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. തിരുവല്ല നെടുമ്പ്രം നാലാം വാര്‍ഡില്‍ മാത്തുക്കുട്ടി (65), ഭാര്യ സാറാമ്മ (59) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മകള്‍ ലിജി(35)യെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. മാത്തുക്കുട്ടി കന്നാസില്‍ കരുതിയിരുന്ന പെട്രോള്‍ ഭാര്യ സാറാമ്മയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.അമ്മയെ തീകൊളുത്തുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് മകള്‍ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

error: Content is protected !!