Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്;ഫ്ളാഷ് മോബ് അവതരിപ്പിച്ചു

 

ആറന്മുള മണ്ഡലത്തില്‍ സ്വീപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് കോളജിലെ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോഴഞ്ചേരി തഹസില്‍ദാരുടെയും സ്വീപ്പ് നോഡല്‍ ഓഫീസറായ ബാബുലാലിന്റെയും നേതൃത്വത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുട്ടികളായ അമൃതയുടെയും അനിരുദ്ധന്റേയും നേതൃത്വത്തിലാണ് സ്വീപ്പിന്റെ ഭാഗമായുളള ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.
ഇതോടനുബന്ധിച്ച് അവിടെ കൂടിയ എല്ലാവരെയും വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയും പറഞ്ഞു മനസിലാക്കി. വോട്ടിംഗ് മെഷീനും പരിചയപ്പെടുത്തി. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജയദീപ് നന്ദി പറഞ്ഞു. കോഴഞ്ചേരി താലൂക്ക് ഓഫീസിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു.

error: Content is protected !!