നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ രണ്ടു പത്രികകള്‍ കൂടി സമര്‍പ്പിച്ചു

Spread the love

 

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ (മാര്‍ച്ച് 16) സമര്‍പ്പിച്ചത് രണ്ട് പത്രികകള്‍. കോന്നി നിയോജക മണ്ഡലത്തിലും തിരുവല്ല നിയോജക മണ്ഡലത്തിലുമാണ് ഓരോ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.

കോന്നി നിയോജക മണ്ഡലത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ ഒരു സെറ്റ് പത്രികയും തിരുവല്ല നിയോജക മണ്ഡലത്തില്‍ ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി വിനോദ്കുമാര്‍ ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്.

Related posts