കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍ രാജ് രാജി വെച്ചു . കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വഞ്ചിച്ചതായി പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍ രാജ് . ആറന്മുളയില് സ്ഥാനാര്‍ഥിയാക്കുമെന്നുള്ള വാഗ്ദാനം പാര്‍ട്ടി പാലിച്ചില്ല .
തന്നെ പറഞ്ഞു ചതിച്ച പാര്‍ട്ടിയോടൊപ്പം ഇനി നില്‍ക്കില്ല . കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു . കോന്നിയോ ആറന്മുളയോ കിട്ടുമെന്ന് കരുതി . രണ്ടു മണ്ഡലത്തില്‍ നിന്നും ഒഴിവാക്കി . കഴിഞ്ഞ കോന്നി ഉപ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശും റോബിന് പീറ്ററും ചേര്‍ന്നാണ് തന്നെ തോല്‍പ്പിച്ചത് എന്നും പി മോഹന്‍ രാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു