Trending Now

കോന്നിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി : ഡെല്‍ഹിയില്‍ ധാരണയായി

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും . അന്തിമ ചര്‍ച്ചകള്‍  ഡെല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കോന്നി മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു .
കോന്നി മണ്ഡലത്തില്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം മെംബറും, മുന്‍ ജില്ലാ പഞ്ചായത്ത് ,പ്രമാടം പഞ്ചായത്ത് , കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ ഇരുന്ന റോബിന്‍ പീറ്റര്‍ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി . തുടക്കം മുതലേ റോബിന്‍ പീറ്ററിന്‍റെ പേര് മാത്രമാണ് ഉയര്‍ന്ന് വന്നത് .

റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥിയാകരുത് എന്നു ആവശ്യം ഉന്നയിച്ച് കൊണ്ട് കോന്നി ,പ്രമാടം മേഖലകളില്‍ ചിലര്‍ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു . കെ പി സി സിയ്ക്കു പരാതി പോയി എങ്കിലും ഇതൊന്നും കാര്യമായി എടുത്തില്ല .

ജയ സാധ്യത ഉള്ള സ്ഥാനാര്‍ത്ഥിയാണ് റോബിന്‍ പീറ്റര്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി . സ്വകാര്യ സര്‍വെയിലും റോബിന്‍ പീറ്ററിന് വിജയ സാധ്യത ഉണ്ടെന്നുള്ള റിപ്പോര്‍ട്ട് ഹൈക്കമാന്‍റിന് കൈമാറിയിരുന്നു .

റോബിന്‍ പീറ്റര്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ മലയാലപ്പുഴയില്‍ നിന്നുള്ള എലിസബത്ത് അബു ആയിരുന്നു . ജില്ലാ പഞ്ചായത്ത് ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ സ്ഥാനം വഹിച്ചിരുന്നു .
റോബിന്‍ പീറ്ററിനെ ഉപ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ ഉള്ള നീക്കം ഉണ്ടായിരുന്നു എങ്കിലും അവസാന നിമിഷം പരിഗണിക്കാന്‍ കഴിഞ്ഞില്ല . പ്രമാടം നിവാസിയായ റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഉള്ള മറുപക്ഷത്തിന്‍റെ എതിര്‍പ്പ് കുറഞ്ഞു .

അന്തിമ ലിസ്റ്റുമായി നേതാക്കള്‍ ഡെല്‍ഹിയില്‍ അവസാന വട്ട ചര്‍ച്ചയിലാണ് . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയില്‍ ഉണ്ട് . ഉമ്മന്‍ ചാണ്ടി , രമേഷ് ചെന്നിത്തല , മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാണ് റോബിന്‍ പീറ്റര്‍ .
ആറ്റിങ്ങല്‍ എം പിയും മുന്‍ കോന്നി എല്‍ എല്‍ എ യുമായ അടൂര്‍ പ്രകാശ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് റോബിന്‍ പീറ്റര്‍ എന്ന് പകല്‍ പോലെ വ്യക്തമാണ് . ജയ സാധ്യത പരിഗണിച്ചാണ് റോബിന്‍ പീറ്ററിന്‍റെ പേര് പ്രഥമ സ്ഥാനത്ത് എത്തിയത് എന്ന് ഡെല്‍ഹിയില്‍ നിന്നും അറിയുന്നു .

കോന്നി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചാരണ ഭാഗമായി ചുമരുകള്‍ ബുക്ക് ചെയ്തു . കൈവിട്ട കോന്നി മണ്ഡലം തിരികെ പിടിക്കാന്‍ കഴിയുമെന്ന തരത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉപരി കമ്മറ്റിയ്ക്ക് ഉറപ്പ് നല്‍കി .

വിശാലമായ കോന്നി മണ്ഡലത്തിലെ നിലവിലെ സാഹചര്യം കൂടി കണക്കിലെടുക്കും .
എല്‍ ഡി എഫില്‍ നിന്നും നിലവിലെ എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ആണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി . എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും എന്നാണ് പ്രാദേശിക കമ്മറ്റികള്‍ക്ക് കിട്ടിയ ഉറപ്പ് .അങ്ങനെ വന്നാല്‍ കോന്നിയില്‍ ശക്തമായത്രികോണ മല്‍സരം നടക്കും .

error: Content is protected !!