കൂടല്‍ 110 കെ.വി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപണികള്‍
വൈദ്യുതി മുടങ്ങും
കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ 110 കെ.വി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 10 ബുധന്‍) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ ഐരവണ്‍, കലഞ്ഞൂര്‍, കല്ലേലി, വകയാര്‍, ഇളമണ്ണൂര്‍, ചന്ദനപ്പളളി എന്നീ 11 കെ.വി ഫീഡറുകളുടെ പരിധിയില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.