Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: ആദായ നികുതി വകുപ്പ് കണ്ട്രോൾ റൂം തുറന്നു

 

കോന്നി വാര്‍ത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോട് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമാണ് ഡയറക്ടറേറ്റിനുള്ളത്. ഈ ലക്‌ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പ് ചെലവുകൾക്ക് വിനിയോഗിക്കാൻ സാധ്യതയുള്ള കണക്കിൽപ്പെടാത്ത പണം കണ്ടെത്താനും കണ്ടുകെട്ടാനും സജീവ നടപടികൾ ഡയറക്ടറേറ്റ് കൈക്കൊള്ളും.

ഉദ്യമത്തിന്റെ ഭാഗമായി പൊതു ജനങ്ങളിൽ നിന്ന് വിവരങ്ങളും പരാതികളും സ്വീകരിക്കുന്നത് ലക്ഷ്യമിട്ട് എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും, ടോൾ ഫ്രീ നമ്പറും ഒപ്പം ഫാക്സ്, ഇ-മെയിൽ,വാട്ട്സ് ആപ്പ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങളും കേരളത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ) ഒരുക്കിയിട്ടുണ്ട്. ഇവ സംബന്ധിച്ച വിശദ വിവരങ്ങൾ താഴെപ്പറയുന്നു:

ടോൾ ഫ്രീ നമ്പർ : 1800 – 425 – 3173

ഇ-മെയിൽ : [email protected]

വാട്ട്സ് ആപ്പ് നമ്പർ : 8547000041

ഫാക്സ് : 0484 – 2206170

പണമോ മറ്റ് മൂല്യമുള്ള വസ്തുക്കളോ വൻതോതിൽ സംഭരിച്ചിരിക്കുന്നതായോ, കൈവശം വച്ചിരിക്കുന്നതായോ, കൈമാറ്റം ചെയ്യുന്നതായോ ഉള്ള വിവരങ്ങൾ ശ്രദ്ധയിപ്പെട്ടാൽ മേൽപ്പറഞ്ഞിരിക്കുന്ന ഏതെങ്കിലും ആശയവിനിമയ മാർഗ്ഗങ്ങൾ മുഖേന വിവരം കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി അഡിഷണൽ ഡയറക്ടർ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ), കൊച്ചി & നോഡൽ ഓഫീസർ, ഇൻകം ടാക്സ്, കേരള ശ്രീ സി. ശിവകുമാർ അറിയിച്ചു. വിവരം കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

 

error: Content is protected !!