കോന്നി വാര്‍ത്ത : തണ്ണിത്തോട് പേരുവാലി ഇറക്കത്തില്‍ വെച്ചു കോന്നി തണ്ണിത്തോട് ബസ്സിന്‍റെ ബ്രയിക്ക് നഷ്ടപ്പെട്ടു .ഡ്രൈവറുടെ സമയോചിതമായ ഇടപെടീല്‍ മൂലം വനത്തിലേക്ക് ബസ്സ് ഓടിച്ചു കയറ്റി ഇടിച്ചു നിര്‍ത്തി . 4 പേര്‍ക്ക് ചെറിയ പരിക്ക് പറ്റി .
വൈകിട്ടാണ് സംഭവം .ഇറക്കത്തില്‍ വെച്ചു ബസ്സിന്‍റെ നിയന്ത്രണം നഷ്ടമായി . അതേ വേഗതയില്‍ തന്നെ ബസ്സ് വനത്തിലേക്ക് ഓടിച്ചു കയറ്റി ഇടിച്ചു നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞു .