Trending Now

അഗ്രികള്‍ചറല്‍ ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം

Spread the love

 

കോന്നി വാര്‍ത്ത : ഏനാദിമംഗലം കൃഷി ഭവനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാ കാര്‍ഷിക കര്‍മസേനയില്‍ അഗ്രികള്‍ചറല്‍ ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനായി കാര്‍ഷിക പ്രവര്‍ത്തികളില്‍ താത്പര്യമുള്ള 18 നും 55 നും മധ്യേ പ്രായമുള്ളതായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം വയസ്, ജാതി ,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. ഏനാദിമംഗലം പഞ്ചായത്തിലെ സ്ഥിര താമസകാരനാണെന്ന് തെളിയിക്കുന്ന ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.അപേക്ഷ നല്‍കേണ്ട അവസാന തീയതി 2021 മാര്‍ച്ച് ഒന്നിന് പകല്‍ 4.30 നകം.

error: Content is protected !!