കോന്നി കിഴക്കുപുറം ഏലായിൽ കൊയ്ത്തുത്സവം നടന്നു

Spread the love

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം ഏലായിൽകൊയ്ത്തുത്സവം നടന്നു . ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘവും ,ഷിജു മോഡിയിലും കൃഷി ചെയ്ത പാടശേഖരങ്ങളിൽ ആണ് കർഷകർ ഒരുമിച്ചു കൂടി ഉത്സവം നടത്തിയത് .

കോന്നി എം എൽ എ കെ യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോടിയിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗംരാഹുൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ തോമസ് കാലായിൽ, ജോയ്‌സ് എബ്രഹാം, കൃഷി ഓഫീസർജ്യോതി ലക്ഷ്മി, ഗോൾഡൻ ബോയ്സ് പ്രസിഡന്റ്‌ റോബിൻ കാരാവള്ളിൽ, സെക്രട്ടറിബിനു കെ എസ്, സിജോ അട്ടച്ചാക്കൽ, രാജേഷ് പേരങ്ങാട്ട്, പാടശേഖരസമിതി പ്രസിഡന്റ്‌ വിൽസൺ, ദാനികുട്ടി എന്നിവർ സംസാരിച്ചു . പത്തനംതിട്ട പാക്കനാർ കലാസമിതിയിലെ കലാകാരൻമാർ കൊയ്ത്തു പാട്ടും അവതരിപ്പിച്ചു.

Related posts