Trending Now

പി.എസ്.സി നിയമനം : ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

 

പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി.

ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി , ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികൾ 10 ദിവസത്തിനുള്ളിൽ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നൽകി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും അതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികളെ/ വകുപ്പ് അധ്യക്ഷൻമാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി.

error: Content is protected !!