Trending Now

സംസ്ഥാനത്ത് വീണ്ടും 221 താത്ക്കാലികരെ സ്ഥിരപ്പെടുത്തി

 

സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ. പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം.