Trending Now

വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ മുഖ്യ പ്രതികള്‍ പിടിയിൽ

 

 

വന്യമ്യഗങ്ങളെ വേട്ടയാടി വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ. കൊല്ലം കറവൂർ അനിൽ ഭവനിൽ അനിൽ ശർമ്മ(39), സന്ന്യാസിക്കോൺ നിഷാന്ത് വിലാസത്തിൽ കെ.ഷാജി (39),അഞ്ചൽ ഏറം സ്വദേശികളായ സരസ്വതി വിലാസത്തിൽ ജയകുമാർ (42),ഗോപി വിലാസത്തിൽ പ്രദീപ് (49)എന്നിവരാണ് ഫോറസ്റ്റ് ഫ്‌ലൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. ഇറച്ചിയുമായി സ്‌കൂട്ടറിൽ യാത്ര യ്യുന്നതിനിടെയായിരുന്നു അറസ്റ്റ്.

അലിമുക്ക്-കറവൂർ പാതയിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കറവൂർ ചണ്ണക്കാമണ്ണിലുളള ഫാം ഹൗസ് കേന്ദ്രീകരിച്ചും പരിശോധന നടത്തിയതിൽ നിരവധി തെളിവുകള്‍ ലഭിച്ചു . രണ്ട് മ്ലാവിൻറെ അവശിഷ്ടങ്ങൾ ലേസർ ഘടിപ്പിച്ച തോക്ക്, വെടിയുണ്ട, കരിമരുന്ന്, കത്തി, ഇറച്ചി തൂക്കി നൽകുന്ന ഇലട്രിക് ത്രാസ് എന്നിവയാണ് ഇവിടെ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിൽപന നടത്തിയ ഇറച്ചിയും കണ്ടെത്തികടയ്ക്കാമണ്ണിൽ നിന്ന് മുളളൻ പന്നിയെ വെടിവെച്ച് കൊന്നതിനും ഇവർക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്

ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു ക്യഷ്ണൻ,പുനലൂർ ഡിഎഫ്ഒ ത്യാഗരാജൻ, ഫ്‌ലയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എസ്. അനീഷ്, പത്തനാപുരം റേഞ്ച് ഓഫീസർ ബി.ദിലീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ എ.നിസാം, കെ.സനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്

error: Content is protected !!