Trending Now

ഉത്തരാഘണ്ടിൽ പ്രളയം: കരസേന ഹെലികോപ്റ്ററുകൾ വിന്യസിച്ചു; സൈന്യം രംഗത്ത്

 

ഉത്തരാഘണ്ടിൽ അതിതീവ്ര രക്ഷാ പ്രവർത്തനവുമായി സൈന്യം രംഗത്ത്. ഏറ്റവും വലിയ മഞ്ഞുമലയിടിച്ചിലിലും പ്രളയത്തിലുംപെട്ട ചമോലിയിൽ കരസേന പെട്ടന്ന് രക്ഷാ പ്രവർത്തനം നടത്താൻ പാകത്തിന് ഹെലികോപ്റ്റർ സംഘത്തെയാണ് അടിയന്തിരമായി ഉപയോഗിക്കുന്നത്. സേനയ്‌ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.

ഉത്തരാഘണ്ട് സർക്കാറിനെ സഹായിക്കാനായി കരസേന ഹെലികോപ്റ്റർ വ്യൂഹത്തെ ഇറക്കിയിരിക്കുകയാണ്. പരമാവധി സേനാംഗങ്ങളെ ഹിമാലയൻ നിരകളിലേക്ക് എത്തിച്ചു കഴിഞ്ഞു. ഋഷികേശിലെ സൈനിക താവളത്തിനാണ് രക്ഷാ പ്രവർത്തനങ്ങളുടെ ചുമതല. ന്യൂഡൽഹിയിലെ കരസേനാ ആസ്ഥാനത്ത് പ്രത്യേക സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയാണ് എന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു.

ആയിരത്തിനടുത്ത് സൈനികരാണ് നിലവില പ്രളയം നടന്ന സ്ഥലത്തേക്ക് എത്തിയിരിക്കുന്നത്. ഇവരെ ഇറക്കാനും ദുരന്തത്തിൽപെട്ടവരെ സഹായിക്കാനുമായി രണ്ട് എംഐ-17 ഹെലികോപ്റ്ററുകളും ഒരു ധ്രുവ് ഹെലികോപ്റ്ററും നിരന്തരം സേവനമേഖലയിലുണ്ട്.

error: Content is protected !!