Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ഓതറ തെക്ക്), വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,15 (മുക്കട കോളനി ഭാഗം),

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (മുരുപ്പേല്‍ പടി മുതല്‍ മുക്കട വരെയുള്ള ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( എസ്.എന്‍.ഡി.പി ജംഗ്ഷന്‍ മുതല്‍ മൂന്നൊന്നല്‍ പടി വരെ), വാര്‍ഡ് 12 (ആദിയാലില്‍പടി മുതല്‍ കോട്ടണിപ്ര ഭാഗം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 7, 10, 12, 16, 19, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (പൂമൂട് ഭാഗം), വാര്‍ഡ് 10 (ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഭാഗം), വാര്‍ഡ് 13 (തെക്ക്മമുറി), വാര്‍ഡ് 20 (കൊല്ലായിക്കല്‍, മന്ദിരംമുക്ക് ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 5 മുതല്‍ 7 ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.

 

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ഐക്കുഴി ചെലക്കാപ്പടി വാഴേനാല്‍ പാറയില്‍ ഭാഗം) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 6 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.