Trending Now

ഫാം മാനേജർ ഒഴിവ്

 

കോന്നി വാര്‍ത്ത : ജലകൃഷി വികസന ഏജൻസി, കേരള(അഡാക്ക്) കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിംഗ് പദ്ധതിയിലെ ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം.

ഫിഷറീസ് സയൻസിലുള്ള ബി.എഫ്.എസ്.സി ബിരുദം മറ്റു ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് (എം.എസ്‌സി സുവോളജി, അക്വാട്ടിക് ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി) യോഗ്യത.

ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള(അഡാക്ക്), റ്റി.സി.15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ നൽകണം. വയനാട്, കോഴിക്കാട്, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകൾ [email protected] ല്‍ ഇമെയില്‍ . അവസാന തീയതി ഫെബ്രുവരി 12 . ഫോണ്‍ :0471-2322410.

error: Content is protected !!