Trending Now

ഇന്ത്യയില്‍ 100 പുതിയ സൈനിക സ്കൂളുകൾ‌ ആരംഭിക്കും

 

സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനങ്ങളുടെ കീഴിലുള്ള സ്കൂളുകൾ എന്നിവയുമായി സഹകരിച്ച് 100 പുതിയ സൈനിക് സ്കൂളുകൾ ആരംഭിക്കാൻ കേന്ദ്ര ബജറ്റ് 2021-22 നിർദ്ദേശിച്ചിട്ടുണ്ട്. ഈ 100 സ്കൂളുകളും സൈനിക് സ്കൂൾ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്യും. അങ്ങനെ അഫിലിയേറ്റ് ചെയ്‌ത സൈനിക് സ്കൂളുകൾക്ക് ഭാഗിക ധനസഹായം നൽകും.

കുട്ടികളെ അക്കാദമികമായും ശാരീരികമായും മാനസികമായും സജ്ജമാക്കുകയും നാഷനൽ ഡിഫൻസ്‌ അക്കാദമി പ്രവേശനത്തിനുതകുന്ന ശരീരിക-മാനസിക-സ്വഭാവ ഗുണങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് സൈനിക സ്കൂളുകൾ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.

നിലവിൽ 33 സൈനിക സ്കൂളുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. 2021-22 അക്കാദമിക് വർഷം മുതൽ ഈ 33 സൈനിക് സ്കൂളുകളിലും ആറാം ക്ലാസിലേക്ക്പെൺകുട്ടികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്.