ദേശീയ പള്‍സ് പോളിയോ:പത്തനംതിട്ട ജില്ലയില്‍ വിജയകരം
കോവിഡ് പ്രതിരോധത്തോടൊപ്പം പള്‍സ് പോളിയോ പരിപാടിയും
വിജയിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോന്നി വാര്‍ത്ത : കോവിഡ് മഹാമാരിക്കെതിരേ പ്രവര്‍ത്തിക്കുന്നതിനൊപ്പം മറ്റു പകര്‍ച്ച വ്യാധികളേയും പ്രതിരോധിക്കേണ്ടതുണ്ടെന്നും അതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന പള്‍സ് പോളിയോ പരിപാടി വിജയിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ദേശീയ പള്‍സ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി. സുഷന്‍ വിഷയാവതരണം നടത്തി.
ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ആര്‍എംഒ ഡോ. ജീവന്‍ നായര്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, എം.സി.എച്ച് ഓഫീസര്‍ ഷീല, വാര്‍ഡ് അംഗങ്ങളായ ഗീതു മുരളി, ബിജിലി എന്നിവര്‍ സംസാരിച്ചു.