സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3722 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 811, കോഴിക്കോട് 802, കൊല്ലം 684, പത്തനംതിട്ട 499, ആലപ്പുഴ 510, തൃശൂര്‍ 510, കോട്ടയം 447, മലപ്പുറം 400, തിരുവനന്തപുരം 268, കണ്ണൂര്‍ 241, പാലക്കാട് 117, വയനാട് 180, ഇടുക്കി 167, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 9, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍ 5, ഇടുക്കി 4, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 471, കൊല്ലം 430, പത്തനംതിട്ട 297, ആലപ്പുഴ 394, കോട്ടയം 1415, ഇടുക്കി 154, എറണാകുളം 826, തൃശൂര്‍ 524, പാലക്കാട് 865, മലപ്പുറം 422, കോഴിക്കോട് 744, വയനാട് 237, കണ്ണൂര്‍ 220, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 71,469 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,48,476 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,434 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,05,926 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,508 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എലവള്ളി (കണ്ടൈന്‍മെന്റ് വാര്‍ഡ് 2), കഴൂര്‍ (5), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 15, 16), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 396 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 556 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശത്ത് നിന്ന് വന്നവരും, 10 പേര് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 540 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കരുവാറ്റ, മൂന്നാളം, പന്നിവിഴ അടൂര്‍, പറക്കോട്) 26
2 പന്തളം
(കടയ്ക്കാട്, മങ്ങാരം, മുടിയൂര്‍ക്കോണം, പൂഴിക്കാട്, തോന്നല്ലൂര്‍, കുരമ്പാല) 15
3 പത്തനംതിട്ട
(കുമ്പഴ, അഴൂര്‍, വലഞ്ചുഴി, മക്കാംകുന്ന്, ചുരളിക്കോട്, മുണ്ടുകോട്ടയ്ക്കല്‍) 23
4 തിരുവല്ല
(മുത്തൂര്‍, മുണ്ടിയപ്പളളി, തുകലശ്ശേരി, മഞ്ഞാടി, മതില്‍ഭാഗം, കാവുംഭാഗം, ചുമത്ര) 26
5 ആറന്മുള
(ആറന്മുള, ഇടയാറന്മുള വെസ്റ്റ്, കിടങ്ങന്നൂര്‍, കോട്ട) 8
6 അയിരൂര്‍
(തടിയൂര്‍, വെളളിയറ, കുറിയന്നൂര്‍, കൈതകോടി) 8
7 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര) 5
8 ചെറുകോല്‍
(കാട്ടൂര്‍, അന്തിയാളന്‍കാവ്, കീക്കൊഴൂര്‍, ചെറുകോല്‍) 7
9 ചിറ്റാര്‍
(മൂന്നുകല്‍, വയ്യാറ്റുപുഴ) 1
10 ഏറത്ത്
(വടക്കടത്തുകാവ്, മണക്കാല, ചൂരക്കോട്, വയല) 7
11 ഇലന്തൂര്‍
(ഇലന്തൂര്‍) 7
12 ഏനാദിമംഗലം
(പൂതങ്കര, മാരൂര്‍, ഇളമണ്ണൂര്‍, മങ്ങാട്) 8
13 ഇരവിപേരൂര്‍
(കോഴിമല, വളളംകുളം, ഈസ്റ്റ് ഓതറ) 32
14 ഏഴംകുളം
(നെടുമണ്‍, ചായലോട്, ഇളങ്ങമംഗലം, അറുകാലിയ്ക്കല്‍ വെസ്റ്റ്, കൈതപ്പറമ്പ്, ഏനാത്ത്) 23
15 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 7
16 കടമ്പനാട്
(കല്ലുകുഴി, തുവയര്, തുവയൂര്‍ സൗത്ത്, കടമ്പനാട് സൗത്ത്) 7
17 കടപ്ര
(കടപ്ര, വളഞ്ഞവട്ടം, പരുമല) 13
18 കലഞ്ഞൂര്‍
(നെടുമണ്‍കാവ്, കലഞ്ഞൂര്‍, കൂടല്‍) 11
19 കല്ലൂപ്പാറ
(കല്ലൂപ്പാറ, ചെങ്ങരൂര്‍) 4
20 കവിയൂര്‍
(കോട്ടൂര്‍, തോട്ടഭാഗം, കവിയൂര്‍) 6
21 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍ ഈസ്റ്റ്, ഇടത്തിട്ട, ഐക്കാട്) 9
22 കോയിപ്രം
(കരിയിലമുക്ക്, കുമ്പനാട്, പുല്ലാട്) 11
23 കോന്നി
(വകയാര്‍, പയ്യനാമണ്‍, ചിറ്റൂര്‍മുക്ക്, അട്ടച്ചാക്കല്‍, മങ്ങാരം, കോന്നി) 34
24 കൊറ്റനാട്
(കൊറ്റനാട്) 5
25 കോട്ടാങ്ങല്‍
(വായ്പ്പൂര്, പാടിമണ്‍, കോട്ടാങ്ങല്‍) 7
26 കോഴഞ്ചേരി
(മേലൂകര, കോഴഞ്ചേരി, തെക്കേമല) 9
27 കുളനട
(കുളനട, ഉളനാട്, ഉളളന്നൂര്‍) 6
28 കുന്നന്താനം
(മാന്താനം, ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി) 18
29 കുറ്റൂര്‍
(കുറ്റൂര്‍, വെസ്റ്റ് ഓതറ) 6
30 മലയാലപ്പുഴ
(കിഴക്കുപ്പുറം, താഴം, ചെങ്ങറ, വെട്ടൂര്‍, മലയാലപ്പുഴ) 22
31 മല്ലപ്പളളി
(നാരകത്താണി, തുരുത്തിക്കാട്, മല്ലപ്പളളി) 9
32 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, മല്ലപ്പുഴശ്ശേരി) 3
33 മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 6
34 മൈലപ്ര
(ചീങ്കല്‍തടം, മേക്കൊഴൂര്‍) 6
35 നാറാണംമൂഴി
(ഇടമുറി, നാറാണംമൂഴി, അടിച്ചിപ്പുഴ) 5
36 നാരങ്ങാനം
(നാരങ്ങാനം നോര്‍ത്ത്, കടമ്മനിട്ട) 5
37 നെടുമ്പ്രം
(നെടുമ്പ്രം, പൊടിയാടി, അമിച്ചകരി) 9
38 നിരണം
(നിരണം) 3
39 ഓമല്ലൂര്‍
(വാഴമുട്ടം, പുത്തന്‍പീടിക, മഞ്ഞിനിക്ക, ഐമാലി) 12
40 പളളിക്കല്‍
(പാറക്കൂട്ടം, നൂറനാട്, അമ്മകണ്ടകര, മുണ്ടപ്പളളി, തെങ്ങമം) 17
41 പന്തളം-തെക്കേക്കര
(പാറക്കര, മല്ലിക, മാമ്മൂട്, കീരുകുഴി) 16
42 പെരിങ്ങര
(പെരുന്തുരുത്തി, ചാത്തങ്കേരി) 5
43 പ്രമാടം
(ളാക്കൂര്‍, ഇളകൊളളൂര്‍, മല്ലശ്ശേരി, തെങ്ങുംകാവ്, വി-കോട്ടയം) 18
44 പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം) 13
45 റാന്നി
(മന്ദിരം, വലിയകാവ്, ഉതിമൂട്) 8
46 റാന്നി പഴവങ്ങാടി
(പഴവങ്ങാടി, മക്കപ്പുഴ, ഇടമണ്‍, കാരികുളം) 4
47 റാന്നി അങ്ങാടി
(അങ്ങാടി, വലിയകാവ്) 3
48 റാന്നി പെരുനാട്
(കൂനംകര, ളാഹ) 3
49 സീതത്തോട്
(സീതക്കുഴി, കോട്ടമണ്‍പാറ, അങ്ങമൂഴി) 7
50 തണ്ണിത്തോട്
(തേക്കുതോട്, തണ്ണിത്തോട്) 9
51 തോട്ടപ്പുഴശ്ശേരി
(ചിറയിറമ്പ്, മാരാമണ്‍) 9
54 തുമ്പമണ്‍
(തുമ്പമണ്‍) 3
55 വടശ്ശേരിക്കര 1
56 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍) 3
57 വെച്ചൂച്ചിറ
(കൊല്ലമുള, വെച്ചൂച്ചിറ, മുക്കൂട്ടുതറ, ചാത്തന്‍തറ) 8
ജില്ലയില്‍ ഇതുവരെ ആകെ 44034 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 38929 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 29.01.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (66) 30.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) പത്തനംതിട്ട സ്വദേശി (23) 30.01.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
3) തുമ്പമണ്‍ സ്വദേശി (69) 29.01.2021ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 404 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 38236 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5534 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 5228 പേര് ജില്ലയിലും, 306 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം എന്ന ക്രമത്തില്‍:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 144
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 54
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 93
5 മുസലിയാര്‍ പത്തനംതിട്ട സിഎസ്എല്‍ടിസി 69
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 122
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 22
8 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 44
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 84
10 ആനിക്കാട് സിഎഫ്എല്‍ടിസി 25
11 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 45
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3870
13 സ്വകാര്യ ആശുപത്രികളില്‍ 151
ആകെ 4725
ജില്ലയില്‍ 12284 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3776 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3248 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 264 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 77 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19308 പേര് നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 169429, 945, 170374.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 174437, 729, 175166.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 24262, 527, 24789.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5571, 41, 5612.
6 സി.ബി.നാറ്റ് പരിശോധന 450, 4, 454.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 374634, 2246, 376880.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1643 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3889 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2694 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.57 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 58 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 739 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
കോവിഡ്-19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ന് മൂന്നു മണി വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 1072 പേര്‍ക്ക് വാക്സിന് നില്‍കി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (ഐക്കുഴി ചെലയ്ക്കാപ്പടി വാഴേനാല് പാറയില്‍ ഭാഗം ) പ്രദേശത്ത് ജനുവരി 30 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.