കോന്നി വാര്‍ത്ത : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതിയ ഒ.പി സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഒ.പി സൗകര്യം ജന സൗഹൃദമായി വിപുലമാക്കുന്നതിന്റെ ഭാഗമായി കുടിവെള്ളം, ടെലിവിഷന്‍, ഇരിപ്പിടം, കാത്തിരിപ്പ് കേന്ദ്രം, അമ്മമാര്‍ക്ക് മുലയൂട്ടാന്‍ ഇടം, സ്വകാര്യത നഷ്ടപ്പെടാത്ത പരിശോധനാ സൗകര്യം എന്നിവ ഒരുക്കുന്നതിന് ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.