*കോന്നിയൂര്‍ നാടിനെ മറക്കരുത് *
*കോന്നി നാട്ടില്‍ അന്തകാരം പടരുത്* : *വെളിച്ചമാകാന്‍ അനേകര്‍ ഉണ്ട്*
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ എന്ന നാടിനെ നെഞ്ചോട് ചേര്‍ത്ത അനേകായിരം ആളുകള്‍ ജനിച്ചു മരിച്ച നാടാണ് ഇന്ന് കോന്നി . ഈ നാടിന്‍റെ വികസനം എന്നത് നാടിന്‍റെ ഹൃദയത്തുടിപ്പാണ് . ആ തുടിപ്പിനെ തുടച്ചു നീക്കുവാന്‍ ആര്‍ക്കും കഴിയില്ല . കോന്നിയിലെ വികസനത്തില്‍ നിന്നും നാട്ടിലെ പൊതു സമൂഹത്തെ ഒഴിച്ച് നിര്‍ത്തി “വരുത്തരേ “കൊണ്ട് ചരിത്രം രചിക്കുവാന്‍ ഉള്ള നീക്കം അപലപനീയമാണ് . “കോന്നി വാര്‍ത്ത ” ജനിച്ചത് കോന്നിക്കാര്‍ക്ക് ഗുണം ഉണ്ടാകുവാന്‍ ഉള്ള നീതി നടപ്പിലാക്കാന്‍ ആണ് . ഒളിഞ്ഞും തിരിഞ്ഞും കോന്നി വാര്‍ത്തയുടെ മെക്കിട്ടു കേറുവാന്‍ ഉള്ള മനോബലം “ഇനിയും ചിലര്‍ ആര്‍ജിച്ചെടുക്കുക ” കോന്നി വാര്‍ത്ത സത്യം വിളിച്ച് പറയും . അത് പൊതു സമൂഹത്തിന്‍റെ ആവശ്യ പ്രകാരം .
കോന്നി നാട്ടിലെ കലാകാരരെ ( ചിത്ര കലാകാരരെ ) ഒഴിവാക്കി “കരി” എന്ന നാമത്തില്‍ കോന്നി ആനക്കൂട്ടില്‍ ചിത്രം വരപ്പ് . ആനകളുടെ ,ആന ചരിത്രം ,കോന്നി ചരിത്രം . അത് കോന്നി നാടിന്‍റെ ഉല്‍സവ കാലം ആണ് .അതിനു ഇവിടെ ചിത്രകാരര്‍ ഉണ്ട് . അവരെ ഒഴിവാക്കി ചെയ്യുന്ന ഈ “കരി “ചിത്രം “കോന്നി വാര്‍ത്ത ” ബഹിഷ്കരിക്കുന്നു . കോന്നിയൂര്‍ പ്രതാപന്‍ ,കളഭ കേസരി ,വീ പുലരി വിജയന്‍ ഇന്നും ഉണ്ട് .അവരെ ഒഴിവാക്കി ഉള്ള “പേക്കോലം “വരക്കല്‍ കോന്നി നാട് അംഗീകരിക്കുന്നോ . ഉണ്ടെങ്കില്‍ സദയം ക്ഷമിയ്ക്കുക . കോന്നിയൂര്‍ പ്രതാപന്‍ ,കളഭ കേസരി എന്നിവര്‍ ലളിതകലാ അക്കാദമിയുടെ ചിത്രകല ജേതാക്കള്‍ ആണ് .സ്വദേശം കൊക്കാത്തോട് , വീ പുലരി എന്ന വിജയന്‍ തെങ്ങും കാവ് .ബഹുമാന്യ വിജയന്‍റെ ചിത്ര കലകള്‍ കോന്നി നാട് മറക്കരുത് .കോന്നി പഞ്ചായത്ത് ഓഫീസിലെ ചുമരിലെ ചിത്രങ്ങള്‍ കഥ പറയും .ഇങ്ങനെ ഉള്ള കോന്നി നാട്ടിലെ അനേക കലാകാരരെ ഒഴിവാക്കി ” കോന്നി നാട് അറിയാത്ത ആളുകളെ കൊണ്ട് “കരി ” വരപ്പിക്കുന്ന ‘ ആരോ ” നിങ്ങള്‍ കോന്നിയുടെ ഹൃദയത്തില്‍ ഇന്ന് കറുത്ത കൊടി കുത്തി . ഈ നാട് ഇതൊന്നും അല്ല ആഗ്രഹിച്ചേ . വികസനത്തില്‍ കൂടെ ഉണ്ട് .ഞങ്ങളെ അവഹേളിക്കരുത് .
സത്യം വത : ധര്‍മ്മം ചര :