Trending Now

ഇന്ത്യയിൽ നിന്ന് കൊവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ചു

 

ഭൂട്ടാനിലേയ്ക്കും മാലി ദ്വീപിലേയ്ക്കുമാണ് ആദ്യഘട്ട വാക്സിൻ കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് അടുത്ത ദിവസം തന്നെ വാക്‌സിന്‍ കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു.

വാക്സിൻ നിർമാതാക്കളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ ഇന്ത്യ വാക്സിൻ വിപണനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇടം പിടിച്ചു. ഭൂട്ടാനിലേയ്ക്കുള്ള ഒന്നരലക്ഷം ഡോസ് വാക്സിൻ ഇന്ന് ഉച്ചയോടെയാണ് എയർലിഫ്റ്റ് ചെയ്തത്. ഇന്ത്യ കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സ്ഥിരീകരിച്ചു.