Trending Now

മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങി

 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങി. പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണം വൈകിട്ട്‌ ആറരയോടെ അയ്യപ്പസന്നിധിയിൽ എത്തും. തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ്‌ പ്രസിഡന്റ് അഡ്വ. എൻ വാസു, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർചേർന്ന്‌ ഏറ്റുവാങ്ങും. ശ്രീകോവിലിലേക്ക് ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠര്‌ രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽചാർത്തും. തുടർന്ന്‌ തിരുവാഭരണംചാർത്തി ദീപാരാധന. മകരജ്യോതി ദർശനം എന്നിവ നടക്കും.

ചിത്രം : സന്തോഷ് 

error: Content is protected !!