Trending Now

പത്തനംതിട്ടയില്‍ കഞ്ചാവ് പിടിച്ചു

കോന്നി വാര്‍ത്ത :പത്തനംതിട്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി.സർക്കിൾ ഇൻസ്പെക്ടർ എ ജി പ്രകാശും സംഘവും നടത്തിയ പരിശോധനയിൽപത്തനംതിട്ട , പെരിങ്ങമല മുറിയിൽ , ആഗിൽ മൻസ്സിൽ ടി.എം
മുഹസിൻ ( 22 ) നെ 200 ഗ്രാം കഞ്ചാവും, കഞ്ചാവിന്റെ വിൽപ്പനയ്ക്കായി ഉപയോഗിച്ച KL 03 Z6875 പൾസർ ബൈക്കുമായി പിടികൂടി.

വിശദമായ പരിശോധനയിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന OCB പേപ്പർ, കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്താനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും കണ്ടെടുത്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ബി.ശശിധരൻപിള്ള , സി. ഈ ഒ മാരായ എച്ച് അഷറഫ്, ടി.എൻ ബിനുരാജ്, എൻ. പ്രവീൺ, ഷാബു തോമസ് എസ് അനീഷ്, അബ്ദുൽസലാം പിടി എന്നിവർ പങ്കെടുത്തു.

error: Content is protected !!