Trending Now

കോന്നി മണ്ഡലത്തിലെ ജനകീയ സഭയ്ക്ക് ഇന്ന് തുടക്കം

ജനകീയ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ നേരിട്ടെത്തി പരിഹരിക്കുന്നു.കോന്നി നിയോജക മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിൽ ‘ജനകീയസഭ’

പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ജനുവരി 6 ന് പ്രമാടം ഗ്രാമ പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പിൽ നടക്കും.ജനപ്രതിനിധികളും,വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ നേരിട്ടെത്തി ജനകീയ പ്രശ്നങ്ങൾ കേൾക്കുകയും, പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജനകീയ സഭ. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ സഭയിൽ പങ്കെടുത്ത് ജനങ്ങൾക്ക് നേരിട്ട് ഉന്നയിക്കാം. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരമാവധി പ്രശ്നങ്ങൾക്ക് സഭയിൽ വച്ചു തന്നെ പരിഹാരമുണ്ടാക്കി നല്കും.

 

കാലതാമസമുള്ളവ സമയബന്ധിതമായി പരിഹരിക്കും . റവന്യൂ, പോലീസ്, എക്സൈസ്, പഞ്ചായത്ത്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലെയ്സ്’,  ഗ്രാമവികസനം,പട്ടികജാതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനകീയ സഭയിൽ പങ്കെടുക്കുന്നതോടെ ജനകീയ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിയും.ആദ്യസഭയിൽ ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഭ സംഘടിപ്പിക്കുക…

error: Content is protected !!