Trending Now

കൂടത്തായി സൈമണ്‍ സര്‍വീസില്‍ നിന്നും വിരമിച്ചു : രണ്ടു പ്രമാദ കേസുകള്‍ പാതി വഴിയില്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടത്തായി കൊലകേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തി ജന ശ്രദ്ധ നേടുകയും പിന്നീട് പത്തനംതിട്ട പോലീസ് ചീഫ് ആയി എത്തിയ കെ.ജി.സൈമണ്‍ ഇന്ന് സര്‍വീസില്‍ നിന്നും വിരമിച്ചു . പത്തനംതിട്ട ജില്ലയില്‍ കെ.ജി.സൈമണ്‍ അന്വേഷിച്ച രണ്ടു കേസുകളുടെ കാര്യത്തില്‍ ഇന്നും നീക്ക് പോക്കില്ല .
ഒന്ന് : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ്
രണ്ട് : ജെസ്‌ന മരിയ ജയിംസ്സിന്‍റെ തിരോധാനം
ഈ രണ്ട് കേസുകളും കെ.ജി.സൈമണ്‍ എന്ന ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ ഫയലില്‍ എങ്ങും എത്താതെ നില്‍ക്കുന്നു . ഒന്നാമത്തെ കേസിലെ പോപ്പുലര്‍ ഉടമകളായ 5 പ്രതികളെ പിടികൂടി . 6,7 പ്രതികള്‍ വിദേശത്ത് സുഖമായി കഴിയുന്നു . ഈ കേസ്സ് സി ബി ഐയ്ക്ക് വിട്ടു എങ്കിലും സി ബി ഐ അന്വേഷണം.ഇതുവരെ ഏറ്റെടുത്തില്ല . ഈ കേസ്സില്‍ പോലീസ് അന്വേഷണം നിലച്ചു . 6 ,7 പ്രതികള്‍ വിദേശ രാജ്യത്തു ആണ് . മറ്റ് കൂട്ട് തട്ടിപ്പുകാര്‍ ഉണ്ടെങ്കിലും അവരെ ആരെയും പോലീസ് പ്രതി ചേര്‍ത്തില്ല . പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് കേസ് സി ബി ഐ ഏറ്റെടുക്കും മുന്നേ കെ.ജി.സൈമണ്‍ പടിയിറങ്ങി .

രണ്ടാം കേസ്സ് ഇതാണ് : ജെസ്‌ന മരിയ ജയിംസ്സ് എവിടെ

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് പത്തനംതിട്ട എസ് പിയായിരുന്ന കെ.ജി.സൈമണ്‍ ഇടയ്ക്കു ഇടയ്ക്കു ആവര്‍ത്തിച്ചു പറഞ്ഞിരുന്നു . കെ.ജി.സൈമണ്‍ ഇന്ന് ജോലിയില്‍ നിന്നും വിരമിച്ചു . കേസില്‍ വ്യക്തത ഉണ്ടാകുമെന്നു പറഞ്ഞു എങ്കിലും അക്കാര്യത്തില്‍ എന്തു വ്യക്തത എന്നു മാത്രം അറിഞ്ഞില്ല . ഈ കേസില്‍ പോലീസ് എന്തോ മറച്ചു വെക്കുന്നു . 2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്തിയില്ല . അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്.എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല.അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത് . ജെസ്‌നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി.സംഭവദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു.

error: Content is protected !!